ആദ്യമത്സരങ്ങിലെ തോല്‍വി മറികടക്കാന്‍ ഖത്തറും സെനഗലും ഇന്നിറങ്ങും

ആദ്യമത്സരങ്ങിലെ തോല്‍വി മറികടക്കാന്‍ ഖത്തറും സെനഗലും ഇന്നിറങ്ങും.സെനഗല്‍ ടീം ആതിഥേയര്‍ക്കെതിരെ മികച്ച മത്സരം തന്നെയാണ് ലക്ഷ്യം വെക്കുന്നത്.

തുടര്‍ച്ചയായ അക്രമണങ്ങളിലൂടെ ഇക്വഡോറിന്റെ വലയില്‍ കുടുങ്ങിയ ക്ഷീണം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആതിഥേയര്‍ രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്. അറ്റാക്കിംഗ് ഫുട്ബോള്‍ ശീലമാക്കിയ 19 ആം നമ്ബര്‍ താരം അല്‍മോസ് അലിയിയിലാണ് ടീമിന്‍റെ പ്രതീക്ഷ. 11 ആം നമ്ബര്‍ ജഴ്സിയണിയുന്ന അക്രം അഫീഫും 28 ആം നമ്ബര്‍ ജഴ്സിയണിയുന്ന ഘാന വംശജന്‍ മുഹമ്മദ് മുന്താറിയുമാണ് ഖത്തറിന്റെ മറ്റ് പ്രധാന താരങ്ങള്‍. ഇക്വഡോറിനെതിരായ മത്സരത്തില്‍ ഒരുഘട്ടത്തില്‍പോലും ഖത്തറിന് ലീഡ് നിലനര്‍ത്താനായിരുന്നില്ല.

പിഴവുകള്‍ പരിഹരിച്ചാകും സ്പെയിനില്‍ നിന്നുള്ള പരിശീലകന്‍ ഫെലീക്സ് സാഞ്ചേസും സംഘവും കളത്തിലിറങ്ങുക. സെനഗലിന്റെ മാണിക്യം എന്നറിയപ്പെടുന്ന മാനെയില്ലാതെ ഇറങ്ങിയ നഷ്ടം പേറിയാണ് സെനഗലും രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. സമനില എന്നുറപ്പിച്ച മത്സരത്തിന്‍റെ 84ആം മിനുറ്റിലും ഇഞ്ചുറി ടൈമിലും നേടിയ ഗോളുകളാണ് സെനഗലിനെ വീഴ്ത്തിയത്. ആക്രമണത്തേക്കാള്‍ ഫിനിഷിങ്ങിലെ പോരായ്മകളുമാണ് ടീമിനെ തോല്‍വിയിലോക്കെത്തിച്ചത്.

അവസാന നിമിഷങ്ങളില്‍ വീണ് കിട്ടിയ അവസരങ്ങള്‍ പാഴാക്കിയ പ്രകടനങ്ങളും തിരുത്തി ജയിക്കാനുറച്ചു തന്നെയാണ് ടീമിന്‍രെ വരവ്. ഇസ്മയിലെ സാര്‍, അബ്ദൌ ദിയാലെ, സൂപ്പര്‍ ഗോളി എഡ്വാര്‍ഡോമെന്‍ഡി എന്നിവരാണ് കലിഡോ കൌലിബാലി നയിക്കുന്ന ടിരംഗ ലയണ്‍സ് നിരയിലെ പ്രധാനികള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *