പ്രസിദ്ധീകരണ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം

സംസ്ഥാന കൺവെൻഷൻ സബ് ജഡ്ജ് എം പി ഷൈജൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുതും വലുതുമായ പ്രിന്റിംഗ് പ്രസിദ്ധീകരണങ്ങളുടെയും ഓൺലൈൻ മീഡിയ ചാനലുകളിലെയും പ്രസാധകരുടെയും ജീവനക്കാരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാറും പ്രസ് രജിസ്ട്രാറും തയ്യാറാവണമെന്ന് ഓർഗനൈസേഷൻസ് ഓഫ് സ്മാൾ ന്യൂസ് പേപ്പർ സൊസൈറ്റി പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന കൺവെൻഷൻ സബ് ജഡ്ജ് എം പി ഷൈജൽ ഉദ്ഘാടനം ചെയ്തു.

രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഡോ. എം പി പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. അൽഫോൻസാ മാത്യു മുഖ്യാതിഥിയായിരുന്നു. കെ പി വിജയകുമാർ മെമ്പർഷിപ്പ് വിതരണം നടത്തി.

സി ഒ ടി അസീസ് ഉപഹാര വിതരണം നടത്തി. പ്രദീപ് ഉഷസ്, സന്തോഷ് വേങ്ങേരി, രമേശ് കോട്ടൂളി, വി പി സഞ്ജീവ്, സോനു വെള്ളിമാടുകുന്ന്, ജോൺസൺ കെ ജോർജ്, ഷാജി പയ്യോളി, നൗഷാദ് കല്ലേച്ചി, ജയരാജൻ അനുഗ്രഹ, മുരളി കൊമ്മേരി, ഗണേഷ് പാലത്ത് എന്നിവരെ ആദരിച്ചു.

റാണി ജോയ്, എം വിനയൻ, ശ്രീകലാ വിജയൻ, സുനിൽ കുമാർ കോഴിക്കോട്, ഡോ. പി കെ ജനാർദ്ദനൻ, കണക്കംപാറ ബാബു സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *