അടിപൊളി ചില്ലിചിക്കന്‍ തയ്യാറാക്കാം

ചില്ലിചിക്കന്‍ വളരെ എളുപ്പത്തില്‍ രുചിയോടെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ചിക്കന്‍ -500​ഗ്രാം
ഇഞ്ചി പേസ്റ്റാക്കിയത്- അര ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റാക്കിയത്- അര ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍- മുക്കാല്‍ കപ്പ്
ഉപ്പ്- ആവശ്യത്തിന്
മുട്ട- 1
ഉള്ളി- രണ്ടെണ്ണം
സോയാ സോസ്- ഒന്നര ടേബിള്‍ സ്പൂണ്‍
വിനാ​ഗിരി- 2 ടേബിള്‍ സ്പൂണ്‍
എണ്ണ,പച്ചമുളക്

തയ്യാറാക്കുന്ന വിധം

മുട്ട, കോണ്‍ഫ്ളോര്‍, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത്‌ഒരു മിക്സ് തയ്യാറാക്കുക
മിക്സ് ചെയ്തതിലേക്ക് ചിക്കന്‍ ചേര്‍ക്കുക.
നന്നായി മസാലയില്‍ മിക്സ് ചെയ്തതിനു ശേഷം കുറഞ്ഞത് അര മണിക്കൂര്‍ എങ്കിലും മാരിനേറ്റ് ചെയ്യാന്‍ വെക്കുക.

പാനില്‍ എണ്ണയൊഴിച്ച്‌ ഡീപ് ഫ്രൈ ചെയ്തെടുക്കുക.മറ്റൊരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച്‌ ഉള്ളി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പച്ചമുളക് ചേര്‍ത്ത് വഴറ്റുക.

ഉപ്പും സോയാ സോസും വിനാ​ഗിരിയും ചേര്‍ത്ത് ഇളക്കിയതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കുക.വീണ്ടും ഇളക്കി നന്നായി പിടിച്ചതിനു ശേഷം വാങ്ങിവെക്കാം.

You may also like ....

Leave a Reply

Your email address will not be published.