വളളുവനാട്ടില്‍ ഇനി പൈതൃകോത്സവത്തിന്റെ പൂരക്കാലം

1450903394_1450903394_b2412lവളളുവനാട്ടില്‍ ഇനി പൈതൃകോത്സവത്തിന്റെ പൂരക്കാലം. ഇത്‌ രണ്ടാം തവണയാണ്‌ സംസ്‌ഥാന പൈതൃകോത്സവം തൃത്താലക്ക്‌ ലഭിക്കുന്നത്‌. 2012 ല്‍ കൂറ്റനാട്‌ നടന്ന പൈതൃകോത്സവം വന്‍ വിജയമായതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇത്തവണയും ഇവിടേക്ക്‌ കൊണ്ടുവരുവാന്‍ വി.ടി.ബല്‍റാം എം.എല്‍.എ ശ്രമിച്ചത്‌. ഇന്ന്‌ മണ്ണിന്റെ മണമറിയുന്ന ഉത്സവത്തിന്‌ കൊടിഉയരുന്നു. ഒരാഴ്‌ച്ചയോളം വെളളിയാങ്കല്ലിലെ നിളയുടെ തീരത്ത്‌ നാടന്‍ കലാരൂപങ്ങളുടെ ദൃശ്യവിരുന്നൊരുക്കും. സംസ്‌ക്കാരവും പൈതൃകവും പുതിയതലമുറക്ക്‌ പകര്‍ന്നുനല്‌കുന്നതിനായും അന്യംനിന്നുപോകുന്ന ഗ്രോത്രകലകള്‍ സാധാരണക്കാരന്റെ മനസ്സിലേക്ക്‌ പകരുന്നതിനായി പൈതൃകോത്സവം നടത്തുന്നത്‌. സംസ്‌ഥാന പട്ടികജാതി പട്ടികവര്‍ണ്മ വികസനവകുപ്പും യുവജന ക്ഷേമബോര്‍ഡും കിര്‍ത്താഡ്‌സും ചേര്‍ന്നുനടത്തുന്ന ഉത്സവത്തിന്‌ തൃത്താല വെളളിയാങ്കല്ലിലെ പൈതൃക പാര്‍ക്ക്‌ വേദിയാകുന്നു. ഇന്ന്‌ വൈകുന്നേരം 5 മണിക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ അനില്‍കുമാര്‍, പി.കെ. ജയലക്ഷ്‌മി എന്നിവര്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ മുന്നോടിയായ വിളംബര ഘോഷയാത്ര നടക്കും. ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ മുപ്പത്തിരണ്ടില്‍ പരം പൈതൃക കലാരൂപങ്ങളും പത്തോളം ആദിവാസി വൈദ്യന്‍മാരുടെ പരാമ്പര്യചികിത്സ, കിര്‍ത്താഡ്‌സ് ഒരുക്കുന്ന ഗോത്രവിഭാഗത്തിന്റെ മ്യൂസിയം, വിവിധ രോഗങ്ങള്‍ക്കുളള എണ്‍പതിലധികം പചമരുന്നുകള്‍ എന്നിവ മേളയില്‍ ഉണ്ടാകും. പരിപാടിയുടെ ഭാഗമായി സെമിനാറുകളും നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *