ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ക്രിസ്‌തുമസ്‌, നവവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച്‌ വന്‍ ഒവഫറുകള്‍ പ്രഖ്യാപിച്ചു


ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ക്രിസ്‌തുമസ്‌, നവവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച്‌ വന്‍ ഒവഫറുകള്‍ പ്രഖ്യാപിച്ചു. പ്രധാനമായും സ്‌മാര്‍ട്ട്‌ ഫോണുകള്‍ക്കാണ്‌ വമ്പന്‍ ഓഫറുകള്‍ ഉള്ളത്‌. മോട്ടറോളയുടെ പുതിയ മോഡലുകള്‍ക്കെല്ലാം തന്നെ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ഓഫര്‍ പ്രഖധ്യാപിച്ചിട്ടുണ്ട്‌.
ഫ്‌ളിപ്പ്‌കാര്‍ട്ടിന്റെ ആപ്ലിക്കേഷന്‍ വഴിയാണ്‌ ഓഫര്‍ വില്‍പ്പന. മോട്ടോ ഇ തേര്‍ഡ്‌ ജനറേഷന്‌ 1000 രൂപ കുറച്ച്‌ 4999 രൂപയും ഫോര്‍ത്ത്‌ ജനറേഷനും 1000 രൂപ കുറച്ച്‌ 5999 രൂപയ്‌ക്കും സ്വന്തമാക്കാം. മോട്ടോ ജി 11,999 രൂപയില്‍ നിന്നും 10,499 രൂപയില്‍ ലഭ്യമാകും. 5000 രൂപ വരെ എക്‌സ്ചേഞ്ച്‌ ഓഫറുമുണ്ട്‌.
മോട്ടോ എക്‌സ്പ്ലേയ്‌ക്കും ഓഫറുണ്ട്‌. 16 ജി.ബി മോട്ടോ എക്‌സ് പ്ലേ 18,499 രൂപയില്‍ നിന്ന്‌ 16,999 രൂപയായി വിലകുറച്ചു. 32 ജി.ബി 19,999 രൂപയില്‍ നിന്ന്‌ 17,999 രൂപയായും കുറച്ചു. മൂന്ന്‌ ദിവസത്തെ ഓഫര്‍ ഇന്ന്‌ അവസാനിക്കും. സ്‌മാര്‍ട്ട്‌ ഫോണുകള്‍ക്ക്‌ പുറമെ വീട്ട്‌ സാധനങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവയ്‌ക്കും ഓഫറുകളുണ്ട്‌.




Sharing is Caring