തൊഴില്‍ വിസയില്‍ ആദ്യമായി സഊദി വിമാനത്താവളത്തിലെത്തുന്നവര്‍ ഇനി ആശങ്കപ്പെടേണ്ട. ഇവര്‍ക്ക് ബന്ധുക്കളുമായും എംമ്പസിയുമായും ബന്ധപ്പെടാന്‍ സൗജന്യമായി മൊബൈല്‍ സിം കാര്‍ഡുകള്‍ നല്‍കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. സൗജന്യമായി ഫോണ്‍ ചെയ്യുന്നതിനും എസ്.എം.എസ് അയക്കുന്നതിനും സൗകര്യമുള്ള സിം കാര്‍ഡുകളാണ് നല്‍കുക. ഇതിനാവശ്യമായ നടപടികള്‍ വിമാനത്താവളത്തില്‍ പുരോഗമിച്ചുവരികയാണ്. സഊദിയില്‍ നിലവില്‍ പുതിയ വിദേശ തൊഴിലാളികള്‍ക്ക് സിം കാര്‍ഡ് ലഭിക്കുന്നതിന് പൊതുവെ കാലതാമസമെടുക്കാറുണ്ട്. വിസ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെടാന്‍ ബന്ധുക്കളെത്തേണ്ട ഗതികേടാണ്. പലപ്പോഴും ബന്ധുക്കളുമായി ബന്ധപ്പെടാനും പ്രയാസമാണ്. ഇതിന് അറുതിവരുത്താനാണ് സിംകാര്‍ഡുകള്‍ സൗജന്യമായി നല്‍കുന്നത്.













