മിര്‍പുര്‍: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്താന് വിജയം. ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യമായ 246 റണ്‍സ് 49.4 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ മറികടന്നത്. പാകിസ്താനായി സയ്യീദ് അഫ്രിദീയാണ് വിജയം ഇന്ത്യയില്‍ നിന്നും പിടിച്ചുവാങ്ങിയത്. അവസാന ഓവറില്‍ 10 റണ്‍ വിജയിക്കാന്‍ ആവശ്യമായിരുന്ന പാകിസ്താനായി അഫ്രീദി നാലാം ബോളില്‍ സിക്‌സ് നേടി വിജയിക്കുകയായിരുന്നു.
പാകിസ്താനായി മുഹമ്മദ് ഹഫീസ് 117 പന്തില്‍ 75 റണ്‍സ് നേടിയപ്പോള്‍, ആഹമ്മദ് ഷെഹീസീദ് 42 റണ്‍സും നേടി. എന്നാല്‍ 18 പന്തില്‍ 34 റണ്‍സ് നേടിയ അഫ്രീദിയാണ് പാകിസ്താന്റെ വിജയ ശില്‍പ്പി. ഇന്ത്യയ്ക്കായി ഭൂവനേശ്വര്‍ കുമാര്‍ 2 വിക്കറ്റും, അമിത് മിശ്ര 2 വിക്കറ്റും നേടി.
ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്‌കോര്‍ 18ല്‍ നില്‍ക്കെ ഇന്ത്യയ്ക്ക് ഓപ്പണര്‍ ശിഖാര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. 18 റണ്‍സെടുത്ത ധവാനെ ഹഫീസ് മുഹമ്മദ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. ക്യാപ്ടന്‍ വിരാട് കോലിക്കും കാര്യമായൊന്നും ചെയ്യാനായില്ല.