

ഒരു ട്രക്കിലും കാറിലുമാണ് ബോംബുകള്‍ ഘടിപ്പിച്ചിരുന്നത്. ട്രക്കിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിയത്. ട്രക്കില്‍ കയറ്റിയിരുന്ന തടിക്കുള്ളില്‍ ബോംബ് ഒളിപ്പിച്ച നിലയിലായിരുന്നു.
കാറിനുള്ളില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. ഇവിടുത്തെ ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാമിന്റെ ജന്മസ്ഥലത്താണ് അപകടം നടന്നതെന്ന് റെഡ്‌ക്രോസ് വക്താവ് പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരാവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
