ലോസാഞ്ചലസ്: എണ്‍പത്തിയഞ്ചാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ഗ്രാവിറ്റി എന്ന സിനിമ ഏഴു ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍. 11 നോമിനേഷനുകളാണ് ഗ്രാവിറ്റിക്ക് ലഭിച്ചത്. സ്റ്റീവ് മക്ക്വീന്‍ സംവിധാനം ചെയ്ത 12 ഇയേഴ്‌സ് എ സ്‌ളേവ് എന്ന സിനിമ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി.
മികച്ച സംവിധായകനുള്ള അവാര്‍ഡ് ഗ്ലാവിറ്റി സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോണ്‍ നേടി. ഒറിജിനല്‍ സ്‌കോര്‍, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, വിഷ്വല്‍ ഇഫക്ട്, എഡിറ്റിങ്, ഛായാഗ്രഹണം എന്നിവയ്ക്കുള്ള അവാര്‍ഡാണ് ഗ്രാവിറ്റി നേടിയത്.
ബ്‌ളൂ ജാസ്മിന്‍ എന്ന ചിത്രത്തിലെ അഭിനയിത്തിന് കെയ്റ്റ് ബ്‌ളാന്‍ഷെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സാന്ദ്രാ ബുള്ളോക്ക്, മെറില്‍ സ്ട്രീപ് എന്നിവരെ പിന്തള്ളിയാണ് ബ്‌ളാന്‍ഷെ ഓസ്‌കാറിന്റെ നെറുകയിലെത്തിയത്. മികച്ച നടനായി മാത്യൂ മെക്കണഹേ ഡാലസ് ബയേഴ്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലെ മികച്ച നടനുള്ള ഓസ്‌കാര്‍ കരസ്ഥമാക്കി.