ഒഡേസ സത്യന്‍ അന്തരിച്ചു


Odessa_Satyan
കോഴിക്കോട്: പ്രമുഖ ജനകീയ ചലചിത്ര പ്രവര്‍ത്തകന്‍ ഒഡേസ സത്യന്‍ എന്ന സി.വി. സത്യന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു .ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കല്‍കോളജില്‍ വച്ചാണ് മരിച്ചത്്.


ജനകീയ ചലച്ചിത്രരംഗത്ത്്് പ്രവര്‍ത്തിച്ച സത്യന്‍ ഒഡേസ എന്ന പേരില്‍ സിനിമാകമ്പനി സ്ഥാപിച്ചു. ജനങ്ങളില്‍ നിന്നുമുള്ള സഹായസഹകരണങ്ങളോടെ ഇത്രയും യാത്രഭാഗം, അഗ്‌നിരേഖ, മോര്‍ച്ചറി ഓഫ് ലൗ, വേട്ടയാടപ്പെട്ട മനസ് തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു.


അധ്യാപികയായ ജെന്നിയാണ് ഭാര്യ. മക്കള്‍: സോയ, സാന്ദ്ര.

 



Sharing is Caring