ബാറുകള്‍ പൂട്ടാനുള്ള ശുപാര്‍ശ അംഗീകരിച്ചു: 312 ബാറുകള്‍ ഈ വര്‍ഷംപൂട്ടും

liquor-shop
തിരുവനന്തപുരം: ബാറുകള്‍ പൂട്ടാനുള്ള യു.ഡി.എഫ് ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. 312 ബാറുകള്‍ ഈ വര്‍ഷം തന്നെ പൂട്ടും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായും നിയമതടസമില്‌ളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേസ് പരിഗണിക്കുന്ന ആഗസ്റ്റ് 26ന് ഹൈകോടതിയെ അറിയിക്കും.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സര്‍ക്കാരിന്റെ മദ്യ വില്‍പനശാലകള്‍ പൂട്ടുന്നതിന് തുടക്കമിടും. വര്‍ഷത്തില്‍ 10 ശതമാനം മദ്യ വില്‍പന ശാലകള്‍ പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുപ്രകാരം 39 വില്‍പനശാലകള്‍ ഈ വര്‍ഷം തന്നെ പൂട്ടും. ബിവറേജസ് കോര്‍പറേഷന് 338ഉം കണ്‍സ്യൂമര്‍ ഫെഡിന് 46ഉം മദ്യ വില്‍പനശാലകളാണ് സംസ്ഥാനത്തുള്ളത്. യഥാക്രമം 34ഉം അഞ്ചും വില്‍പനശാലകള്‍ ഒരു വര്‍ഷത്തില്‍ പൂട്ടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.



Sharing is Caring