ഈറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

Irom-Sharmila-Chanu-India-80p
ഇംഫാല്‍: ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ)പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷമായി നിരാഹാര സമരം തുടരുന്ന ഈറോം ശര്‍മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ശര്‍മിള പ്രതിഷേധിക്കുന്ന സ്ഥലത്തെത്തിയ പോലീസ് ബലപ്രോഗത്തിലൂടെയാണ് അവരെ അറസ്റ്റ് ചെയ്തത്.

അത്മഹത്യ ശ്രമം നടത്തുന്നവെന്ന കുറ്റം ചുമത്തി നേരത്തെ ഇവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇതിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരിലെ കോടതി അവരെ വെറുതെ വിടാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ വെറുതെവിട്ടെങ്കിലും പ്രതിഷേധം തുടരുമെന്ന് ഇറോം ശര്‍മിള അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ ഇറോം ശര്‍മിളയുടെ കൂടെയുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും അറസ്റ്റിനെതിരെ പ്രതിഷേധിച്ചു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *