ഉക്രൈന്‍ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഒബാമ

obamaവാഷിങ്ടണ്‍ : ഉക്രൈന്‍ പ്രതിസന്ധിയ്ക്ക് നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുതിനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു.
ഒരു മണിക്കൂര്‍നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് റഷ്യയുടെ താത്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ ഉക്രൈനിലെ ജനങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും സ്വീകാര്യമായ പരിഹാരം ഉക്രൈന്‍ വിഷയത്തില്‍ കണ്ടെത്തണമെന്ന് ഒബാമ ആവശ്യപ്പെട്ടത്.
ഉക്രൈനും റഷ്യയും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഒബാമ മുന്നോട്ടുവച്ചു. ഉക്രൈന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര നിരീക്ഷകരെ നിയോഗിക്കണം, ഉക്രൈനിലുള്ള റഷ്യന്‍ സൈന്യം പിന്മാറണം, ഉക്രൈനില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്തുണ നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഒബാമ മുന്നോട്ടുവച്ചിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *