കൊല്ലം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആര്‍ എസ് പി നീക്കം. സീറ്റ് വിഭജനത്തെക്കുറിച്ച് തീരുമാനമാകും മുന്‍പ് സി പി എം ഏകപക്ഷീയമായി തീരുമാനമെടുത്തതിനെ ആര്‍ എസ് പി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കൊല്ലത്ത് ആര്‍ എസ് പി ഒറ്റക്ക് മത്സരിക്കാനാണ് നീക്കം നടത്തുന്നത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ആര്‍ എസ് പി സെക്രട്ടേറിയറ്റ് ശനിയാഴ്ച ചേരും.
തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എല്‍ ഡി എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ആര്‍ എസ് പിയുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് സി പി എം ആര്‍ എസ് പി ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് നടക്കും.
എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തങ്ങള്‍ക്ക് വലിയ പ്രതീക്ഷ ഇല്ലെന്നാണ് വിഷയവുമായി ബന്ധപ്പെട്ട് ആര്‍എസ്പി നേതാക്കള്‍ പറയുന്നത്. ആര്‍ എസ് പി ഒറ്റയ്ക്ക് മത്സരിക്കില്ലെന്നാണ് സി പി എം കരുതുന്നത്.