കെജ്രിവാളിനെതിരെ കേസ്

ദില്ലി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനതിരെ പോലീസ് കേസെടുത്തു. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ഗാന്ധിധാമിലും കച്ചിലും നടത്തിയ റോഡ് ഷോയ്ക്കിടെ പെരുമാറ്റച്ചട്ടം ലംഘിച്ച് അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനാണ് കേസ്.
കെജ്രിവാളുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് ഗുജറാത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. റോഡ് ഷോയ്ക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്ന കെജ്രിവാളിന്റെ നടപടി പെരുമാറ്റച്ചട്ടലംഘനമാണെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.
ഗുജറാത്തില്‍വെച്ച് കെജ്രിവാളിനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ദില്ലിയിലെ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എഎപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ ബുധനാഴ്ച തന്നെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Sharing is Caring