വീണ്ടും നാവികസേനയില്‍ അപകടം; ഒരു മരണം

INS_kolkata360ദില്ലി: നാവികസേനയില്‍ അപകടങ്ങള്‍ തുടര്‍ കഥയാകുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ സിന്ധുരത്‌ന കപ്പലില്‍ അപകടമുണ്ടായതിന് പിന്നാലെ മസഗാവില്‍ നിര്‍മാണത്തിലിരുന്ന കപ്പലില്‍ പൊട്ടിതെറിയുണ്ടായി. അപകടത്തില്‍ ഒരു നാവികസേനയുടെ കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യേഗസ്ഥന്‍ മരിച്ചു.
ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. കപ്പലില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ശേഖരിക്കുന്ന സിലിണ്ടര്‍ പൊട്ടിതെറിച്ചതാണ് സ്‌ഫോടനത്തിന് കാരണം. സിലിണ്ടറിന്റെ ഭാഗങ്ങള്‍ മരിച്ച നാവികന്റെ നെഞ്ചില്‍ പതിച്ചു. വരും ദിവസങ്ങളില്‍ കമ്മീഷനിംഗ് ചെയ്യാനിരുന്ന കപ്പലിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.
ഐഎന്‍എസ് സിന്ധുരത്‌ന അപകടത്തെ തുടര്‍ന്ന് നാവികസേന തലവന്‍ ഡി.കെ.ജോഷി കഴിഞ്ഞ ദിവസമാണ് സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് മറ്റൊരു അപകടം കൂടിയുണ്ടായിരിക്കുന്നത്.

You may also like ....

Leave a Reply

Your email address will not be published.