വ്യാപക അക്രമം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷ നല്‍കിയില്ലെങ്കില്‍ സര്‍വീസ് നടത്തില്ല: കെ.എസ്.ആര്‍.ടി.സി

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍്ത്താലില്‍ വാഹനങ്ങള്‍ക്ക് നേരെ വ്യാപക അക്രമം നടക്കുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. സുരക്ഷ നല്‍കിയില്ലെങ്കില്‍ സര്‍വീസ് നടത്തില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ഉണ്ടായ ആക്രമന്‍ത്തില്‍ വാഹനങ്ങളുടെ ചില്ല് തകര്‍ന്നതിനൊപ്പം തന്നെ ബസ് ഡ്രൈവര്‍മാര്‍ക്കും 15 വയസുളള യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട് . ആലുവയില്‍ ഹെല്‍മറ്റ് വച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഹൈല്‍മറ്റ് വച്ച് ബസ് ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പി എസ് സി അടക്കം പരീക്ഷകള്‍ക്ക് മാറ്റം ഇല്ലാത്തതിനാല്‍ പലയിടത്തും ആളുകളുടെ യാത്ര ദുരിതത്തിലായിട്ടുണ്ട് . ആക്രമണം ഉണ്ടായ ബസിലെ യാത്രക്കാരും പെരുവഴിയിലാണ് . പലയിടത്തും ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവരെ പിടികൂടാനായിട്ടില്ല .തിരുവനന്തപുരം ബാലരാമപുരത്ത് ബസിനു നേരെ കല്ലേറ് നടത്തിയ ഒരാളെ പൊലീസ് പിടികൂടി

Spread the love

Leave a Reply

Your email address will not be published.