കൊയിലാണ്ടി കടപ്പുറത്ത് അസം സ്വദേശികൾ ഏറ്റുമുട്ടി; ഒരാളെ കൊലപ്പെടുത്തി

കൊയിലാണ്ടി മായം കടപ്പുറത്ത് അസം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാളെ കൊലപ്പെടുത്തി. ദുലു രാജബൊംശിയെന്ന അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പോലീസ് പറയുന്നത്. മൂന്ന് അസം സ്വദേശികള്‍ കടപ്പുറത്ത് സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്ന് ഒരാളെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ ശേഷം കടലില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.മനോരഞ്ജന്‍, ലക്ഷ്മി എന്നിങ്ങനെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഭവത്തിലുള്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്.

കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന പാറക്കെട്ടിലായിരുന്നു അസം സ്വദേശികള്‍ ഇരുന്നിരുന്നത്. ലഹരി ഉപയോഗിച്ച ശേഷമാണ് വഴക്കും കൊലപാതകവും നടന്നതെന്നാണ് കരുതപ്പെടുന്നത്.ദുലു രാജബൊംശിയുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയിട്ടുണ്ട്. പിടിയിലായ പ്രതികളെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

Spread the love

Leave a Reply

Your email address will not be published. Required fields are marked *