
തിംഫു: ഊര്‍ജ രംഗത്ത് ഭൂട്ടാനുമായി സഹകരിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. 600 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും. ഇതുള്‍പ്പെടെ 2120 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ധാരണയായിട്ടുണ്ട്. ഭൂട്ടാനില്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു.
ഭൂട്ടാന്‍ രാജാവ്, പ്രധാനമന്ത്രി എന്നിവരുമായി മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂട്ടാന്‍ പ്രധാനമന്ത്രി, രാജാവ് എന്നിവരുമായുള്ള കൂടിക്കാഴ്ചകളില്‍ നയതന്ത്ര ബന്ധവും വ്യാപാര ബന്ധവും മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തു.
പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
