തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കോളേജ് ബസ്സ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു. സിവില്‍ പോലീസ് ഓഫീസറായ അജയകുമാറിന്റെ ഭാര്യ രാധികയും മകള്‍ ഭദ്രയുമാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അജയ്കുമാറിനേയും മകനേയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട എഞ്ചിനിയറിങ് കോളേജ് ബസ് അജയ്കുമാറും കുടുംബവും സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു.
FLASHNEWS