
കൊച്ചി: ആം ആദ്മി പാര്‍ട്ടി നതാവും മാധ്യമ പ്രവര്‍ത്തകയുമായ അനിത പ്രതാപ് പാര്‍ട്ടി പദവികള്‍ രാജി വച്ചു. പാര്‍ട്ടി ല്‍പിച്ച ചുമതലകള്‍ ഏറ്റെടുക്കാനാകില്ലെന്ന് അനിത പ്രതാപ് നേതൃത്വത്തെ അറിയിച്ചു. എ.എ.പിയുടെ സംസ്ഥാനത്തെ മീഡിയ കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നും അനിത രാജിവച്ചു്.
സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുത്ത സ്ഥാനാര്‍ത്ഥി ആയിട്ടും സംസ്ഥാന നേതൃത്വം തന്നെ അവഗണിച്ചുവെന്ന് അനിത പ്രതാപ് ആരോപിച്ചിരുന്നു. ഇപ്പോള്‍ ജപ്പാനിലുള്ള അനിത പ്രതാപ് ഇ മെയില്‍ സന്ദേശത്തിലൂടെയാണ് തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്.

