ദില്ലി: മോദിക്കൊപ്പം 12 മന്ത്രിമാരാകും മെയ് 24ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുക. കേന്ദ്ര മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ബിജെപി നടത്തുന്ന ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുടെയും അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെയും സ്ഥാനങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ രൂപപ്പെട്ടില്ല. ഇക്കാര്യത്തില്‍ ആര്‍എസ്എസ്സിന്റെ നിലപാട് നിര്‍ണായകമാണ്. നാളെ ചേരുന്ന് എംപിമാരുടെ യോഗത്തില്‍ മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും.