തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍.
തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എം.എ. ബേബി എം.എല്‍.എ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നുവെന്നും പോളിറ്റ്ബ്യൂറോ യോഗത്തില്‍ എം.എല്‍.എ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ബേബി അറിയിച്ചതുമായാണ് വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.