ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിഎ മന്ത്രിസഭയിലെ അംഗവുമായിരുന്ന കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കും. കമല്‍നാഥിന് പുറമെ വീരപ്പ മൊയ്‌ലിയെയും അമൃത്സറില്‍ അരുണ്‍ ജെയ്റ്റിലിക്കെതിരെ മത്സരിച്ച് വിജയിച്ച അമരീന്ദര്‍ സിംഗിനെയും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇക്കാര്യം ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്യും.
തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്തേ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സോണിയയ്ക്കും രാഹുലിനും പ്രതിപക്ഷ നേതൃസ്ഥാനത്തോട് വിമുഖത പ്രകടിപ്പിച്ചിരുന്നു. കവിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരെല്ലാം തെരഞ്ഞെടുപ്പില്‍ പരാജയ
പ്പെട്ട സാഹചര്യത്തില്‍ കമല്‍നാഥ് അടക്കമുള്ളവരുടെ പേരുകള്‍ പ്രതിപക്ഷ നേതൃനിരയിലേക്ക് ഉയര്‍ന്നുവരികയായിരുന്നു.