ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍

കോഴിക്കോട്: ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. അരക്കിണര്‍ സ്വദേശി സെയ്ഫുദ്ദീന്‍ (25) ആണ് ഇന്നലെ വലിയങ്ങാടിയില്‍ വച്ച് ടൗണ്‍ പോലീസിന്റെ പിടിയിലായത്. 10,000 രൂപ വിലവരുന്ന ബ്രൗണ്‍ഷുഗര്‍് ഇയാളില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. 


മുംബൈയില്‍ നിന്നാണ് ഇയാള്‍ ബ്രൗണ്‍ഷുഗര്‍ കോഴിക്കോട്ട് എത്തിക്കുന്നത്. ഇയാളുടെ സഹായികളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


 


Sharing is Caring