കാസർഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്‌ത സംഭവം : അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി

കാസർഗോഡ് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന പരാതിയിൽ അന്വേഷണം. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. കണ്ണൂർ ആർഡിഡിക്കാണ് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയത്.

അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. സ്‌കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടെയാണ് വിദ്യാർഥിയെ ആൾക്കൂട്ടത്തിനിടയിൽ തടഞ്ഞുവച്ച് റാഗ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *