ഇലന്തൂര്‍ നരബലി;ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് ലൈല മൊഴി നൽകി

ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൂന്നാം പ്രതി ലൈല. ഷാഫി ഇതേക്കുറിച്ച് പറഞ്ഞതായി ലൈല പൊലീസിനോട് പറഞ്ഞു.

‘ഒരു വര്‍ഷം മുമ്പ് ഇലന്തൂരിലെ വീട്ടില്‍വെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞത്. എറണാകുളത്താണ് കൊലപതാകം നടത്തിയത്’. കൃത്യത്തിന് ശേഷം മനുഷ്യമാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല പൊലീസിനോട് പറഞ്ഞു.

നരബലിയെപ്പറ്റി ആലോചിക്കുന്ന ഘട്ടമായിരുന്നു. ഇലന്തൂരിലെ വീടിന്റെ തിണ്ണിയിലിരുന്ന് സംസാരിക്കുമ്പോഴാണ് ഷാഫി ഇക്കാര്യം പറഞ്ഞതെന്നും ലൈല പറഞ്ഞു.എന്നാല്‍ ലൈലയേയും ഭഗവല്‍ സിംഗിനേയും വിശ്വസിപ്പിക്കാന്‍ താന്‍ പറഞ്ഞ കളളമാണിതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. അതേസമയം നരബലികേസില്‍ ഒന്നാംപ്രതി ഷാഫിയുടെ സഹതടവുകാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നേരത്തെ പിടിയിലായവരെയും അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തി. മുരുകദാസ് എന്ന പേരിലാണ് ഷാഫി സിദ്ധനായി ദമ്പതികളെ കബളിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *