കുവൈറ്റ്മുനിസിപ്പാലിറ്റിയിൽ നിന്നും നീതിന്യായ വകുപ്പിൽ നിന്നും പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടു

കുവൈറ്റ്മുനിസിപ്പാലിറ്റിയിൽ നിന്നും നീതിന്യായ വകുപ്പിൽ നിന്നും പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടു. മുനിസിപ്പാലിറ്റിയിൽ നിന്ന് 132 പ്രവാസി ജീവനക്കാരെയും നീതിന്യായ വകുപ്പിൽ നിന്നും മുപ്പത് ജീവനക്കാരെയുമാണ് പിരിച്ചു വിട്ടത്.
സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി സർക്കാർ(government) കൈക്കൊണ്ടുവരുന്ന തീരുമാനങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ. മുനിസിപ്പാലിറ്റിയിലെ പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നത് മൂന്നു ഘട്ടമായി നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നു നേരത്തെ
തന്നെ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഡോ. റാണ ഫാരെസ് വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തിൽ 33 ശതമാനം പ്രവാസികളെയാണ് പിരിച്ചുവിട്ടത്. രണ്ടാം ഘട്ടം 2023 ഫെബ്രുവരി ഒന്ന് മുതലും മൂന്നാം ഘട്ടം ജൂലായ്‌ 1 മുതലും നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നീതിന്യായ വകുപ്പിലും പ്രവാസി ജീവനക്കാർക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും വകുപ്പ് മന്ത്രി ജമാൽ അൽ ജലാവിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published.