കുറ്റ്യാടി ഇറി​ഗേഷൻ പദ്ധതി ; എങ്ങുമെത്താതെ കനാൽ ജലവിതരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ

കോഴിക്കോട് ; കുറ്റ്യാടി ഇറി​ഗേഷൻ പദ്ധതിയുടെ ഭാ​ഗമായ കനാൽ ജലവതരണം കർഷകർക്ക് ഏറെ സഹായകമായ പദ്ധതിയാണ് .എന്നാൽ പതിവിലും വിപരീതമായ അതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ എങ്ങുമെത്താത്ത നിലയിലാണ്.സാധാരണ സന്നദ്ധസംഘനകൾ തൊഴിലുറപ്പ് സേവനം ഇതുകൂടാതെ വകുപ്പുതല നവീകരണം ഇവയെല്ലാം നടത്താറുണ്ട്.ഡിസംബർ അവസാനവാരം ഇത്തരം നീക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഫെബ്രുവരി പകുതിയോടെ ജലവിതരണം നടത്തേണ്ടുന്ന പ്രസ്തുത പദ്ധതിയിൽ ജനുവരി ആദ്യമായിട്ടും അലംഭാവം ആയി നീളുന്ന കാഴ്ചയാണ് മുമ്പിൽ ഉള്ളത്.ഈ സാഹചര്യത്തിൽ പ്രക്ഷോഭത്തിന്റെ വഴിയിലേയ്ക്ക് കർഷകരെ തള്ളിവിടരുതെന്ന് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അഭ്യർത്ഥിച്ചു.

കർഷകർക്ക് കൃഷി നാശം വരുത്താതെ ജലവിതരണം സു​ഗമമാക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.കുറ്റ്യാടി ഇറി​ഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഏരിയാ ഭാരവാഹികളായ സെക്രട്ടറി കെ.ഷിജു,പ്രസിഡന്റ് എ.എം സു​ഗതൻ,ട്രഷറർ എം.എം. രവിന്ദ്രൻ,വൈസ് പ്രസിഡന്റ് സതി കിഴക്കയിൽ എന്നിവർ നിവേദനം സമർപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *