വിദ്യാര്‍ത്ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവര്‍ മര്യാദയില്ലാതെ പ്രവര്‍ത്തിച്ചത് ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവും ചട്ടലംഘനവുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.ജനുവരി 30 നാണ് കേസിനാസ്പദമായ സംഭവം.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥിനി കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് എത്തുകയായിരുന്നു. ചാത്തനാട്ടേക്ക് പോകാനായി ബസില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ കുട്ടിയുടെ പുറത്ത് അടിക്കുകയായിരുന്നുവെന്ന് കാട്ടി അമ്മയാണ് പരാതി നല്‍കിയത്. പതിവായി ഇയാള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാറുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും സര്‍വ്വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *