മുംബൈ: ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ആരോഗ്യപരിശോധനയുമായി കൊടക് മഹീന്ദ്ര ബാങ്ക്. കേരളത്തിലുൾപ്പടെയുള്ള മൂവ്വായിരത്തോളം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, നേത്ര പരിശോധന, ഫിസിയോ തെറാപ്പി, ഓര്‍ത്തോപീഡിക് പരിശോധനകള്‍, വായിലെ അർബുദത്തിന്റെ പ്രാഥമിക പരിശോധനകള്‍ക്കായുള്ള ഡെന്റല്‍ ചെക്കപ്പ്, രക്തസമ്മര്‍ദ്ദ പരിശോധന, പ്രമേഹ പരിശോധന തുടങ്ങിയവ ലഭ്യമാകും. സൗജന്യമായി മരുന്ന് വിതരണം നടത്തുന്നതിനൊപ്പം ഡ്രൈവര്‍മാരുടെ ക്ഷേമം ലക്ഷമിട്ട് സര്‍ക്കാര്‍ നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ സെഷനുകളും കൊടക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
ട്രക്ക് ഡ്രൈവര്‍മാര്‍ പതിവായി വരുന്ന ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകളില്‍ 30 ആരോഗ്യക്യാമ്പുകള്‍ വരെ സംഘടിപ്പിക്കും. ഓരോ ക്യാമ്പിലും ഡോക്ടര്‍മാരും നഴ്‌സിങ്ങ് സ്റ്റാഫും അടങ്ങുന്ന ആറംഗ സംഘത്തിന്റെ സേവനം ലഭ്യമായിരിക്കും. നാസിക്, മൊറാദാബാദ്, കാണ്‍പൂര്‍, റോഹ്തക്, ഫരീദാബാദ്, ബിക്കാനീര്‍, ഭില്‍വാര, ജയ്പൂര്‍, ജോധ്പൂര്‍, ബതിന്ദാ, ജലന്ധര്‍, ലുധിയാന, ചണ്ഡീഗഡ്, വെല്ലൂര്‍, ശങ്കരി, കോഴിക്കോട്, ഹൈദരാബാദ് – ഓട്ടോ നഗര്‍, ഹുബ്ലി, ജോര്‍ഹട്ട്, ധന്ബാദ്, ഭുവനേശ്വര്‍, പട്‌ന, പൂനെ, ഔറംഗബാദ്, നാസിക്, റായ്പൂര്‍, ഗാന്ധിധാം, ഇന്‍ഡോര്‍, ഗ്വാളിയോര്‍, സുരേന്ദ്രനഗര്‍ – ഹല്‍വാദ് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ 30 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.