ചാറ്റിങ്ങ് മാത്രമല്ല;കൂതറക്കൂട്ടം ഗ്രൂപ്പ്

kooth കൊച്ചി : അനുദിനമെന്നോണം സോഷ്യൽ മീഡിയഗ്രൂപ്പുകൾ സജീവമാകുന്നിടത്ത് വേറിട്ട കാഴ്ചപ്പാടുമായി ഒരു ഗ്രൂപ്പ്. വാട്സ്അപ്പിൽ കൂതറക്കൂട്ടം എന്ന ഗ്രൂപ്പാണ് കേവലം നർമ്മപ്രധാനമായചാറ്റിങ്ങിനും ഒത്തുചേരലിനുമപ്പുറം പുത്തനൊരു ആശയവുമായി മുന്നോട്ട് നീങ്ങുന്നത്. സിനിമ​ ടെലിവിഷൻ താരങ്ങൾ,​ പാട്ടുകാർ,​ സ്വദേശത്തും വിദേശത്തുമുള്ള യുവ ബിസിനസ് സംരഭകർ,​ മാധ്യമപ്രവർത്തകർ തുടങ്ങി വ്യത്യസ്തങ്ങളായ വിഭാഗത്തിൽ സജീവമായിരിക്കുന്നവരാണ് ജീവകാരുണ്യപ്രവർത്തികളുമായി സജീമാകുന്നത്. അമേരിക്കയിലേയും മിഡിൽ ഈസ്റ്റിലെയും നാട്ടിലെയും എല്ലാവരേയും ഒരു മൊബൈൽ തുമ്പത്ത് കൂട്ടിയോചിപ്പക്കാനുള്ള ആശയം തുടങ്ങിയത് പാട്ടുകാരൻ കൂടിയായ സമദ് ആണ്. പിന്നിട് സമാനമനസ്കരായ യുവാക്കളും യുവതികളും ഗ്രൂപ്പിൽ കൈകോർത്തപ്പോൾ ലക്ഷ്യത്തിന് വ്യാപ്തി കൂടി. തങ്ങളുടെ ജോലിപരമായും കലാപരമായുമുള്ള ഉന്നതിക്കും ഗ്രൂപ്പ് പരസ്പരം സഹായകരമാകുന്നുണ്ട്. വരുന്ന 13 കൂതറക്കൂട്ടമെന്ന ഈ വാട്സ്അപ്പ് കൂട്ടം കൊച്ചിയിൽ ഒത്തുകൂടുകയാണ്. ഏങ്ങനെ വെറും ചാറ്റിങ്ങ് ഗ്രൂപ്പ് എന്നതിൽ നിന്നപ്പുറം വിവിധ ആശയങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കാമെന്നതിനെ കുറിച്ചും അന്ന് ചർച്ച നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *