സിപിഐഎം സംഘടിപ്പിച്ച ജനകീയ പ്രതിരോധക്കോട്ടയിൽ അണി നിരന്നത് ജനലക്ഷങ്ങൾ


തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയപ്രതിരോധത്തില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെയുള്ള ആയിരം കിലോമീറ്ററില്‍ ജനലക്ഷങ്ങള്‍ കണ്ണികളായി. സിപിഐഎം പിബി അംഗങ്ങൾ, കേന്ദ്രസംസ്ഥാന സമിതി അംഗങ്ങൾ തുടങ്ങി നിരവധി പേർ വിവിധ ജില്ലകളിൽ ജനകീയ പ്രതിരോധ സമരത്തിന് നേതൃത്വം നൽകി. പാർട്ടി അംഗങ്ങൾ അനുഭാവികൾ മുതൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സമരത്തിൽ കൈകോർത്തു. cpm 4cpm 6ഇത്തരം ഒരു പ്രക്ഷോഭം നടത്താൻ സിപിഐഎമ്മിനേ കഴിയൂവെന്ന് പിണറായി വിജയൻ പറഞ്ഞു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിരോധ സമരം ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നും എൽഡിഎഫിന്റെ ശക്തിയും സ്വാധീനവും വർധിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.




Sharing is Caring