സാനിയ മിര്‍സയ്ക്ക് ഖേല്‍ രത്‌ന; മലയാളിതാരം പി ആര്‍ ശ്രീജേഷിന് അര്‍ജുന


ഈ വര്‍ഷത്തെ രാജീവ്ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം സാനിയ മിര്‍സയ്ക്ക്.മലയാളി ഹോക്കി താരം ശ്രീജേഷ് അര്‍ജുന പുരസ്‌കാരം ലഭിച്ചു.  കേന്ദ്ര കായിക മന്ത്രാലയം നേരിട്ടാണ് സാനിയ മിര്‍സയുടെ പേര് നിര്‍ദേശിച്ചത്. വിമ്പിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടുകയും വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമാകുകയും ചെയ്തതിനാലാണ് സാനിയെ കേന്ദ്ര sania-sreejesh-350x184കായിക മന്ത്രാലയം ഖേല്‍രത്‌ന പുരസ്‌കാരത്തിനായി നിര്‍ദേശിച്ചത്. മലയാളി താരങ്ങളായ ടിന്റു ലൂക്ക, ദീപിക പള്ളിക്കല്‍ എന്നിവരും അന്തിമ പട്ടികയിലുണ്ടായിരുന്നു.


 




Sharing is Caring