ടിപി വധക്കേസ് പ്രതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കെഎം ഷാജി

ടിപി വധക്കേസ് പ്രതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിഎച്ച് അശോകൻ, പികെ കുഞ്ഞനന്തൻ എന്നിവരുടെ മരണത്തിലാണ് കെഎം ഷാജി ദുരൂഹത ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ഷാജി ആവശ്യപ്പെട്ടു. പികെ കുഞ്ഞനന്തന് മാത്രം ജയിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റത് എങ്ങനെയെന്ന് കെഎം ഷാജി ചോദിച്ചു.

സിപിഐഎം നേതൃത്വത്തിന് പികെ കുഞ്ഞനന്തന്റെ മരണത്തിൽ പങ്കുണ്ടെന്ന് കെഎം ഷാജി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കോൺഗ്രസാണ് കുഞ്ഞനന്തനെ കൊന്നതെന്ന് മകൾ ആരോപിച്ചിരുന്നു. ഇത് അന്വേഷിക്കണമെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ മകൾ തയ്യാറുണ്ടോയെന്ന് കെഎം ഷാജി ചോദിച്ചു.

ആർഎംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ 13ാം പ്രതിയായിരുന്ന പി കെ കുഞ്ഞനന്തൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. കേസിൽ അറസ്റ്റിലായിരുന്ന എൻജിഒ മുൻ നേതാവ് സിഎച്ച് അശോകനും അസുഖത്തെ തുടർന്ന് മരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *