കോഴിക്കോട്: കോഴിക്കോട് റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം നടന്നാതായി സൂചന. കോഴിക്കോട് കുണ്ടായിതോട് ട്രില്ലറുകള്‍ ഉപയോഗിച്ച് പാളത്തില്‍ 34 തുളകളുണ്ടാക്കിയതായി പരിശോധനയില്‍ കണ്ടെത്തി. ഇന്ന് രാവിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തിയ പതിന് പരിശോധനയിലാണ് തുളകള്‍ കണ്ടെത്തിയത്. റെയില്‍വേ ഉദ്യോഗസ്ഥരാണ് അട്ടിമറി ശ്രമം നടന്നതായി സംശയിക്കുന്നുവെന്ന് അറിയിച്ചത്.
സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി.ജോര്‍ജ്, ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നല്ലളം പൊലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും കേസെടുത്തിട്ടുണ്ട്.