കണ്ണൂർ സ്പെഷ്യൽ കക്കറൊട്ടി

കക്കറൊട്ടിക്ക് ആവശ്യമായ ചേരുവകള്‍

അരിപ്പൊടി – 1 കപ്പ്‌
ചിക്കന്‍ – 300 ഗ്രാം
സവാള – 2 ഇടത്തരം

തക്കാളി – 2 എണ്ണം
പച്ചമുളക് – 4 എണ്ണം

ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
ഓയില്‍ – 3 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍

മല്ലിപ്പൊടി – 1ടീസ്പൂണ്‍
ഗരംമസാലപ്പൊടി – 1/4 ടീസ്പൂണ്‍

കറിവേപ്പില
മല്ലിയില

വെള്ളം – പാകത്തിന്
തേങ്ങചിരകിയത് – 1/2 കപ്പ്‌

ചെറിയ ഉള്ളി – 4 എണ്ണം
പെരുംജീരകം – 1 ടീസ്പൂണ്‍

ഉപ്പ് – പാകത്തിന്
തേങ്ങ – 1/2 കപ്പ്‌

ചെറിയുള്ളി – 6 എണ്ണം
പെരുംജീരകം – 1 ടീസ്പൂണ്‍

നെയ്യ് – 1 ടേബിള്‍സ്പൂണ്‍
കറിവേപ്പില

ചെറിയുള്ളി – 5 എണ്ണം

തയാറാക്കുന്ന വിധം

ആദ്യം ചൂടായ പ്രഷര്‍ കുക്കറില്‍ കുറച്ച്‌ ഓയില്‍ ചൂടാക്കണം. ശേഷം സവാള ചേര്‍ക്കണം. ഇതില്‍ ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ക്കാം. പച്ചമണം മാറുന്നതുവരെ വഴറ്റണം. ശേഷം തക്കാളി ചേര്‍ക്കാം.ഇതില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ക്കാം. ഒന്ന് ചൂടാക്കിയെടുത്ത ശേഷം ഇതില്‍ ചിക്കന്‍ ചേര്‍ക്കാം. നന്നായി യോജിപ്പിച്ച്‌ കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ക്കാം, ശേഷം പാകത്തിന് വെള്ളം ചേര്‍ത്തു വേവിച്ചെടുക്കണം.

ഇനി കുഞ്ഞിപ്പത്തലിന്റെ അരിമാവ് തയാറാക്കാന്‍ അരിപ്പൊടി, തേങ്ങാക്കൂട്ട്, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ചെടുത്തതിന് ശേഷം കുറച്ച്‌ മാവ് ചെറിയ ഉരുളകളാക്കി ചെറുതായി ഒന്ന് പ്രസ് ചെയ്യാം. ഇത് ഒരു 30 മിനിറ്റ് ആവികയറ്റി എടുക്കാം.

ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ഇതില്‍ ചെറിയുള്ളി, കറിവേപ്പില, തേങ്ങാക്കൂട്ട് എന്നിവ ചേര്‍ത്ത് കൊടുക്കാം. ഇതില്‍ ചിക്കന്‍ ഗ്രേവി ചേര്‍ത്തു നന്നായി ചൂടാക്കി വറ്റിച്ചെടുക്കാം.

ഇതില്‍ വേവിച്ചെടുത്ത കുഞ്ഞിപ്പത്തല്‍ ചേര്‍ക്കാം. കുറച്ച്‌ ഗരം മസാലപ്പൊടി, മല്ലിയില എന്നിവ ചേര്‍ത്തു കൊടുക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *