കല്ലുവാതുക്കല്‍ മദ്യദുരന്തം :മണിച്ചന്‍ അടക്കമുള്ള 33 തടവുകാരുടെ മോചനത്തില്‍ ഗവര്‍ണ്ണറുടെ തീരുമാനം ഉടന്‍

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍ അടക്കമുള്ള 33 തടവുകാരുടെ മോചനത്തില്‍ ഗവര്‍ണ്ണറുടെ തീരുമാനം ഉടന്‍ ഉണ്ടാകും.ആവശ്യപ്പെട്ട വിശദീകരണം നല്‍കിയതിനാല്‍ മോചനത്തില്‍ അനുകൂല തീരുമാനം വരും എന്ന പ്രതീക്ഷയില്‍ ആണ് സര്‍ക്കാര്‍.

33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവര്‍ണ്ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു.എന്നാല്‍ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.മണിച്ചന്റെ മോചനത്തില്‍ നാലാഴ്ച്ചക്കുള്ളില്‍ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *