കോഴിക്കോട് മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍ ഹാജരിക്കുന്നു .

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.നരിപ്പറ്റ, വാണിമേല്‍, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കാട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്ബാടി, കൂടരഞ്ഞി പഞ്ചായത്തുകളില്‍ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുമാണ് ഹര്‍ത്താല്‍.

പന്ത്രണ്ട് പഞ്ചായത്തുകളില്‍ പൂര്‍ണമായും മൂന്ന് പഞ്ചായത്തുകളില്‍ ഭാഗികമായുമാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *