മൊബൈല്‍ ടവറിന് മുകളില്‍ക്കയറി ആത്മഹത്യാഭീഷണി.യുവാവിനെ മണിക്കൂറുകള്‍ക്കുശേഷം താഴെയിറക്കി

സുല്‍ത്താന്‍ബത്തേരി: മൊബൈല്‍ ടവറിന് മുകളില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെയിറക്കി.

ഫെയര്‍ലാന്‍ഡ് ചന്താര്‍ വീട്ടില്‍ നിസാര്‍ (32) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീടിനുസമീപത്തെ സ്വകാര്യ മൊബൈല്‍ ടവറിനുമുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയത്.ടവറിനുമുകളില്‍നിന്ന് താഴെയിറങ്ങിയ യുവാവ് സമീപത്തെ വീടിനകത്തുകയറി ഒളിച്ചെങ്കിലും അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി രക്ഷപ്പെടുത്തി.

ബത്തേരി ടൗണില്‍ ഓട്ടോറിക്ഷാത്തൊഴിലാളിയായ നിസാര്‍ ഞായറാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്തുവെച്ച് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് പിന്തിരിപ്പിച്ച ശേഷം ഇയാള്‍ മാതാവിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് ഫെയര്‍ലാന്‍ഡിലെ മൊബൈല്‍ ടവറിനുമുകളില്‍ കയറിയത്.

ടവറിന്റെ ഏറ്റവും മുകളിലെത്തിയ നിസാര്‍ വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞു. ടവറില്‍ സ്ഥാപിച്ച മിന്നല്‍രക്ഷാകവചത്തിന്റെ ചവിട്ടുപടിയില്‍ പിടിച്ചിരിക്കുകയായിയിരുന്നു.
ഇതിനിടെ അനുനയിപ്പിക്കുന്നതിനായി ഇയാളുടെ സുഹൃത്തുക്കളെയും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ ടവറിനുമുകളിലേക്ക് കയറ്റി സംസാരിപ്പിച്ചു.ബത്തേരി അഗ്‌നിരക്ഷാസേനയ്ക്കുപുറമേ കല്പറ്റയില്‍നിന്ന് സേനയെത്തി ടവറിനുചുറ്റും വലവിരിച്ചുകെട്ടി സുരക്ഷയൊരുക്കി.

You may also like ....

Leave a Reply

Your email address will not be published.