കേന്ദ്ര വിരുദ്ധ സമരം നടത്താൻ പിണറായി സർക്കാരിന് യോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ .പെൻഷനും ഉച്ചക്കഞ്ഞിയും നൽകാതെ ജനത്തെ ചവിട്ടിമെതിച്ചാണ് LDF സർക്കാരിന്റെ യാത്ര.
സമരാഗ്നി യാത്രയിലൂടെ കൂടുതൽ പേർ യുഡിഎഫിലേക്ക് വരും. യാത്ര ചരിത്രത്തിൽ ഇടം പിടിക്കും. ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം മുന്നണിക്ക് ഭീഷണിയല്ല. മോദി സർക്കാർ മതേതരത്വം ഇല്ലാതാക്കുന്നു.
ബിജെപി സർക്കാർ തുടർന്നാൽ ഐക്യം ഇല്ലാതാകുമെന്നും സുധാകരൻ വ്യക്തമാക്കി.കേന്ദ്ര സംസ്ഥാന സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധ റാലി ‘സമരാഗ്നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും.കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും.കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും.
വൈകീട്ട് നാലിന് കാസർഗോഡ് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും. കാസർഗോഡ് ഇന്ന് രാവിലെ പത്തിന് നടക്കും. 29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം.