ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരായകേരള ടീമിന് ആവേശോജ്ജ്വല സ്വീകരണം

juniar-athletic

റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കേരള ടീമിന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി.അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനും കേരള അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഡോ. ടോണി ഡാനിയേല്‍, കേരള അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ സെക്രട്ടറി എം. വേലായുധന്‍കുട്ടി, പരിശീലകര്‍, കായികതാരങ്ങള്‍ എന്നിവരെ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.എ. സക്കീര്‍ ഹുസൈന്‍ ഷാള്‍ അണിയിച്ചും പൂക്കള്‍ നല്‍കിയും സ്വീകരിച്ചു. ലഘുഭക്ഷണവും വെള്ളവും നല്‍കിയശേഷം കായിക താരങ്ങളെ ചെണ്ടമേളത്തോടെ സ്‌റ്റേഷനു പുറത്തേക്ക് ആനയിച്ചു.



Sharing is Caring