അതിര്‍ത്തിയില്‍ ഭാരത സര്‍വ സൈന്യാധിപന്റെ ശക്തിപ്രഖ്യാപനം


അതിര്‍ത്തിയില്‍ ഭാരത സര്‍വ സൈന്യാധിപന്റെ ശക്തിപ്രഖ്യാപനം. സമാധാനത്തിനു പ്രതിജ്ഞാബദ്ധമാണെങ്കിലും ആവശ്യം വന്നാല്‍ സൈന്യം അവസരത്തിനൊത്തുയരുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അയല്‍ രാജ്യത്തുനിന്ന് ഭീകര സംഘടനകള്‍ ഭാരതത്തില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരിക്കുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സര്‍വസൈന്യാധിപന്റെ പ്രസ്താവന. രാജ്യതാല്‍പര്യം സംരക്ഷിക്കാനുള്ള അതിബലിഷ്ഠമായ ശക്തിയാണ് വ്യോമസേനയെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചു.




Sharing is Caring