ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-ൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് കോച്ച് ഡ്വെയ്ൻ ബ്രാവോ കളിക്കാരെ പ്രോത്സാഹിപ്പിച്ചു. എന്നിരുന്നാലും, കാര്യങ്ങൾ നിസ്സാരമായി കാണരുതെന്നും അമിത ആത്മവിശ്വാസം വേണ്ടെന്നും നിലവിലെ ചാമ്പ്യൻ്റെ പദവിയെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹം ഫ്രാഞ്ചൈസർക്ക് മുന്നറിയിപ്പ് നൽകി. എല്ലാ മത്സരങ്ങളും ജയിക്കാൻ പ്രിയപ്പെട്ട ടീമായി ചെന്നൈയെ പറയുമെങ്കിലും അതിന്റെ സമ്മർദ്ദത്തിൽ ചിലപ്പോൾ ടീം വീണുപോയേക്കാം എന്നാണ് ബ്രാവോ പറയുന്നത്.
“ഞങ്ങൾ എപ്പോഴും പ്രിയപ്പെട്ടവരാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾക്ക് ആ ഒരു ചിന്തയിൽ ടൂർണമെൻ്റിലേക്ക് പോകാൻ കഴിയില്ല, കാരണം തയ്യാറെടുപ്പാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ക്യാപ്റ്റനെന്ന നിലയിൽ ലീഗിൽ ഗംഭീര പ്രകടനം നടത്തിയ ക്യാപ്റ്റൻ കൂൾ നമുക്കുണ്ട്. ഒന്നോ രണ്ടോ താരങ്ങൾ അല്ല ടീം എന്ന നിലയിൽ ചെന്നൈയിൽ ഉള്ള എല്ലാവരും മികച്ച പ്രകടനം നടത്തേണ്ടതായി വരും” ഡ്വെയ്ൻ ബ്രാവോ പറഞ്ഞു.
മുൻ വെസ്റ്റ് ഇൻഡീസ് താരം ഫ്രാഞ്ചൈസിയുടെ ഇപ്പോഴുള്ള ടീം ഘടനയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
“ഞങ്ങൾക്ക് യുവാക്കളും പരിചയസമ്പന്നരുമായ കളിക്കാരുടെ ഒരു മിശ്രിതമുണ്ട്, അവർ ടീമിനായി പ്രകടനം നടത്തും. ദീപക് ചാഹർ തിരിച്ചെത്തി, ഷാർദുൽ താക്കൂർ, തുഷാർ ദേശ്പാണ്ഡെ എന്നിവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ശ്രീലങ്കയിൽ രണ്ട് മിടുക്കന്മാരായ ബോളര്മാരും ഞങ്ങൾക്ക് ഒപ്പമുണ്ട് ”അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ സീസണിനായി കാത്തിരിക്കുകയാണ് ബ്രാവോ. “ഞങ്ങൾ ഒരു നല്ല ടീമിനെ അണിനിരത്തി, ഞാൻ ഐപിഎൽ മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ്. എൻ്റെ ഐപിഎൽ കരിയറിൻ്റെ ഭൂരിഭാഗവും ചെന്നൈ സൂപ്പർ കിംഗ്‌സിലാണ് ഞാൻ ചെലവഴിക്കുന്നത്, അടുത്ത രണ്ട് മാസം ആവേശകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.