ഇലന്തൂര്‍ നരബലിക്കേസ് :പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മകൻ

ഇലന്തൂരില്‍ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച്‌ മകന്‍ സെല്‍വരാജ്.

മൃതദേഹത്തിനായി 18 ദിവസമായി താന്‍ കൊച്ചിയില്‍ കാത്തിരിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പത്മയുടെ മകന്‍ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

’18 ദിവസമായി കൊച്ചിയില്‍ കാത്തിരിക്കുകയാണ്. കയ്യില്‍ പണം ഇല്ല, സര്‍ക്കാര്‍ സഹായവും ലഭിച്ചിട്ടില്ല. ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ട്. മൃതദേഹം എത്രയും വേഗത്തില്‍ വിട്ടു കിട്ടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം’, മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സെല്‍വരാജ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് പത്മയുടെ മകന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *