ശ്വാസകോശ അര്‍ബുദം തടയുന്നത് എങ്ങനെ

ഓക്സിജന്‍ ശ്വസിക്കാനും കാര്‍ബണ്‍‍‍‍ഡയൊക്സൈഡ് പുറന്തള്ളാനും ശരീരത്തെ സഹായിക്കുകയാണ് ശ്വാസകോശത്തിന്റെ ദൗത്യം.അതുകൊണ്ടുതന്നെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ വളരെ പെട്ടന്നുതന്നെ മാരകമാകാറുണ്ട്. കാന്‍സര്‍ മരണത്തില്‍ 25 ശതമാനത്തിനും കാരണം ശ്വാസകോശ അര്‍ബുദമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ശ്വാസകോശ അര്‍ബുദം രണ്ട് തരം.ചെറുകോശ ശ്വാസകോശ അര്‍ബുദം (SCLC),നോണ്‍-സ്മോള്‍ ശ്വാസകോശ അര്‍ബുദം (NSCLS). ഇതിനെ അഡിനോകാര്‍സിനോമസ്, സ്ക്വാമസ് സെല്‍ കാര്‍സിനോസ്, ലാര്‍ജ് സെല്‍ കാര്‍സിനോമസ് എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.

പൊതുവായ ലക്ഷണങ്ങള്‍

നെഞ്ചിലും വാരിയെല്ലിലും വേദന
വിട്ടുമാറാത്ത വരണ്ട കഫമോ രക്തമോ ഉള്ള ചുമ
ക്ഷീണവും വിശപ്പില്ലായ്മയും
ശ്വാസകോശ സംബന്ധമായ അണുബാധകള്‍, ശ്വാസം മുട്ടല്‍, ശ്വാസതടസ്സം
ശരീരഭാരം കുറയല്‍, പരുക്കന്‍ ശബ്ദം, ബലക്കുറവ്
ചികിത്സ

ശ്വാസകോശ അര്‍ബുദ ചികിത്സ ഒരു വ്യക്തിയുടെ ശരീരത്തില്‍ കണ്ടെത്തുന്ന കാന്‍സറിന്റെ ഘട്ടത്തെയും അസുഖം രക്തക്കുഴലുകള്‍, ലിംഫ്, നോഡുകള്‍ എന്നിവയെ എത്രത്തോളം ബാധിച്ചു എന്നതിനെയും ആശ്രയിച്ചിരിക്കും. ശസ്ത്രക്രിയ, കീമോതെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി, റേഡിയേഷന്‍ തെറാപ്പി എന്നിങ്ങനെ നാല് വ്യത്യസ്ത തരങ്ങളായി ശ്വാസകോശ അര്‍ബുദ ചികിത്സയെ തരംതിരിക്കാം.

എങ്ങനെ തടയാം?

പുകവലി ഉപേക്ഷിക്കൂക.
സെക്കന്‍ഡ് ഹാന്‍ഡ് പുകവലി ഒഴിവാക്കുക.
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുക.
പതിവായി വ്യായാമം ചെയ്യുക.
ഒരുതരത്തിലുമുള്ള വിഷ രാസവസ്തുക്കളുമായി സമ്ബര്‍ക്കം ഇല്ലെന്ന് ഉറപ്പാക്കുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *