വി.സിയ്ക്ക് ഗവര്‍ണറുടെ അന്ത്യശാസനം; 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം

കേരള സര്‍വകലാശാല വി.സിക്ക് അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം എന്ന് ഗവര്‍ണര്‍ അറിയിച്ചു.
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് ചട്ടവിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വി.സി കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് തന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്

കഴിഞ്ഞ 11ന് കേരള സര്‍വകലാശാല വിസി വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്തതും തന്റെ നോമിനികളുമായ 15 പേരെ പിന്‍വലിക്കുന്നതായി അറിയിച്ച് ശനിയാഴ്ചയാണ് ഗവര്‍ണര്‍ വിസിക്ക് കത്തയച്ചത്.

പുതിയ വിസിയെ തെരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന അംഗങ്ങള്‍ക്കെതിരെയായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി. നാല് വകുപ്പ് മേധാവിമാരും രണ്ട് പേര്‍ സിന്റിക്കേറ്റ് അംഗങ്ങളും പിന്‍വലിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *