ഗീതയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധം ശക്തം


തൃശൂര്‍:ഗീതയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധം ശക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി എ,ഐ ഗ്രൂപ്പ് എംഎല്‍എമാരും നേതാക്കളും കെപിസിസിക്ക് പരാതി നല്‍കി. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഗീതയെ ഉയര്‍ത്തിക്കാട്ടിയാല്‍ പാര്‍ട്ടി പരാജയപ്പെടുമെന്നാണ് ആരോപണം.അതേസമയം,തന്റെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയരുന്ന എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്ന് സിഎന്‍ ബാലകൃഷ്ണന്റെ മകള്‍ സിബി ഗീത. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിമര്‍ശനം സ്വാഭ്വാവികം മാത്രമെന്നും ഗീത പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും ഗീത പറഞ്ഞു.




Sharing is Caring