കെജ്രിവാളിനെതിരെ ഗഡ്കരി മാനനഷ്ടകേസ് നല്‍കി

nitinദില്ലി: മുന്‍ മുഖ്യമന്ത്രിയും എഎപി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. അഴിമതിക്കാരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെതിനെതുടര്‍ന്ന് കെജ്രിവാളിനെതിരെ ഗഡ്കരി മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗഡ്കരിയുടെ മൊഴി രേഖപ്പെടുത്തി. സാക്ഷി മൊഴിയും കോടതി രേഖപ്പെടുത്തി.
കേസില്‍ 22 ന് വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പൊതുജനമധ്യത്തില്‍ തന്റെ മാന്യത കളങ്കപ്പെടുത്തുന്നതിനായി കെജ്കിവാള്‍ തനിക്കെതിരേ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ഗഡ്കരി പരാതിയില്‍ പറയുന്നു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരേ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published.