മുന്‍ ആലുവ എംഎല്‍എ കെ മുഹമ്മദലി അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആലുവ എംഎല്‍എയുമായ കെ മുഹമ്മദലി (73) അന്തരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.

ആറ് തവണ ആലുവ നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായിരുന്നു കെ മുഹമ്മദലി. ദീര്‍ഘകാലമായി എഐസിസി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു. വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയ ശേഷം സംസ്‌കാരം നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *